Tuesday, June 7, 2011

മയ്യഴി പുഴയുടെ ദു:ഖം

ഞാന്‍ മയ്യഴി പുഴ എന്നെ അറിയാത്തവര്‍ ചുരുക്കം എം. മുകുന്ദേട്ടന്‍റെ മയ്യഴിപുഴയുടെ തീരങ്ങളിലൂടെ എന്‍റെ പ്രശസ്തി ലോകം മുഴുവനും അറിയപ്പെട്ടു പോരാത്തതിന് മാഹിയുടെ ചരിത്രവും ഭൂപ്രകൃതിയും എന്‍റെ പേരിന് തിളക്കം കൂട്ടി. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട് മൂപ്പന്‍സായിവിന്‍റെ ബംഗ്ലാവും, പഴയ മാഹി കോളേജും  (ഇന്നത്തെ മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഹയര്‍ സെക്കണ്ടറി സ്കൂള്‍ )  ടാഗോര്‍ പാര്‍ക്കും എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു.തിരിച്ചു ഞാനും അവരെ സ്നേഹിക്കുകയും ചെയ്തിരുന്നു. പഴയ കാലം  കോളേജിലെ പല പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കും ഞാന്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ഇന്നും ആ രംഗങ്ങള്‍ എന്‍റെ മനസ്സില്‍ ചില  ജീവനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നു  .  ഫ്രഞ്ച് അധിനിവേശത്തില്‍  വെള്ളപട്ടാളങ്ങളുടെ ബൂട്ടിന്‍റെ ശബ്ദം  ഇന്നും എന്‍റെ മനസ്സില്‍ മായാതെ മരവിച്ചു കിടക്കുന്നു.
ഇന്ന് ഞാന്‍ തീര്‍ത്തും ഒറ്റപെട്ടു. എന്‍റെ പഴയ കൂട്ടുകാരുടെ മുഖം ആകെ കൂടി വികൃതമായിരിക്കുന്നു. ടാഗോര്‍ പാര്‍ക്കിലെ,  എന്നെ നോക്കി മാടി വിളിച്ചിരുന്ന ചവോക്ക് മരങ്ങള്‍ കാണാനില്ല. പ്രൌടിയോടെ തലയുയര്‍ത്തി നിന്നിരുന്ന ആ പഴയ കോളേജിന് അതിന്‍റെ   സൌന്ദര്യവും പ്രൌഡിയും നഷ്ട്ടപെട്ടു പോയി. തീരത്ത് വരുന്നവരുടെ അടക്കം പറച്ചിലില്‍ പറിച്ചു നടപ്പെട്ട മാഹി കോളേജ് ഇന്ന് മരണത്തിന്‍റെ വക്കിലാണെന്നും അറിയാന്‍ കഴിഞ്ഞു. മയ്യഴി ഗാന്ധി എന്നറിയപെട്ടിരുന്ന ഐ. കെ. കുമാരന്‍ മാസ്റ്ററെ പോലെയുള്ള ഒട്ടേറെ സമര നായകരെ കണ്ടിരുന്ന ഈ ഞാന്‍ ഇപ്പോള്‍ ആരെയും കാണുന്നില്ല വികസനത്തിന്‍റെ പേരില്‍   നശിച്ചു പോകുന്ന മയ്യഴിയുടെ രക്ഷയ്ക്ക് ആരുമില്ലല്ലോ എന്ന പരിഭവം എന്നെ തീര്‍ത്തും വിഷമിപ്പിക്കുന്നു.
     
വൈകുന്നേരങ്ങളില്‍ എന്‍റെ തീരത്ത് ചൂണ്ടയുമായി വന്ന് എന്നോടു കുശലം പറഞ്ഞിരുന്നവര്‍ ഇന്നെവിടെയാണ് ? സന്ധ്യ മയങ്ങുമ്പോള്‍ എന്‍റെ തീരത്തിരുന്നു അസ്തമയ സൂര്യനെ നോക്കി ആസ്വദിക്കാന്‍ ഇന്നെനിക്കു തീരങ്ങളില്ല. മതിലുകള്‍ കെട്ടി പൊക്കി എന്നെ എല്ലാവരില്‍ നിന്നും വേര്‍തിരിച്ചു. പുഴയോര. നടപ്പാത എന്ന് പേരിട്ട് എന്‍റെ ടാഗോര്‍ പാര്‍ക്കിനെ വികൃതമാക്കി. അറവുശാലയിലെ അവശിഷ്ടങ്ങളും, മദ്യ ഷാപ്പുകളിലെ അവശിഷ്ട്ടങ്ങളും എന്നെ ഇന്ന് ഒരു രോഗിയാക്കി. മദ്യ ഷാപ്പുകളിലെ കലപില ശബ്ദങ്ങള്‍ എന്‍റെ ഒഴുക്കിന്‍റെ താളം തെറ്റിച്ചിരിക്കുന്നു. എന്നില്‍ കാലങ്ങളായി അടിഞ്ഞുകിടക്കുന്ന മദ്യത്തിന്‍റെ രൂക്ഷ ഗന്ധം എനിക്ക് തന്നെ അറപ്പുളവാക്കുന്നു.

രാത്രിയുടെ നിശബ്ദതയില്‍ ആരോടും പരിഭവം പറയാനില്ലാതെ ഞാന്‍ എന്‍റെ ദു:ഖം കരഞ്ഞു തീര്‍ക്കുകയാണ്. കാരണം എന്‍റെ പ്രശ്നങ്ങള്‍ എന്‍റെ മാത്രം പ്രശന്മായി കിടക്കുകയാണല്ലോ? എന്നെ സ്നേഹിച്ചിരുന്നവരെ എനിക്ക് നഷ്ട്ടപെട്ടു കഴിഞ്ഞു. മയ്യഴിയില്‍ മുഴങ്ങുന്ന മരണ മണികളില്‍ ഒരു പക്ഷെ എന്‍റെ മരണ മണിയും കാത്തിരിക്കാനാവും എന്‍റെയും വിധി.

എന്‍റെ രക്ഷ്യക്കായി അങ്ങിങ്ങ് ചില ഒറ്റപെട്ട ശബ്ദങ്ങള്‍ മാത്രം. രോഗിയായി കിടക്കുന്ന എന്നെ രക്ഷിക്കാന്‍ ആ ചെറു ശബ്ദങ്ങള്‍ക്കാവുമോ? മുന്‍ കാലങ്ങളില്‍ രാത്രിയെ ഞാന്‍ ഒരു പാട് ഇഷ്ട്ടപെട്ടിരുന്നു. രാത്രി സമയങ്ങളില്‍ നിശബ്ദമായി ഒഴുകി നടക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.  ഇന്ന് ഞാന്‍ ഇരുട്ടിനെ വെറുക്കുന്നു. ഇരുട്ടിന്‍റെ മറവില്‍ പലരും എന്നെ കൂടുതല്‍ മലിനമാക്കുന്നു. വിഷമയമായ എന്നില്‍ ഊളിയിട്ടു തുള്ളികളിക്കാനും എന്നിലേക്ക്‌ അടുക്കാന്‍ പോലും മീനുകള്‍ക്ക്  പേടി തോന്നാന്‍ മാത്രം ഞാന്‍ മലിനമാക്കപെട്ടു.

മുന്‍ കാലങ്ങളില്‍   ഒഴുകി ഒഴുകി അറബിക്കടലിലേക്ക് എത്തി ചേരുമ്പോള്‍ എന്‍റെ വരവും കാത്തു നിന്ന് എന്നെ മാറോടു ചേര്‍ത്തിരുന്ന കടലമ്മ ഇന്ന്  വെറുപ്പോടെയും വിഷമത്തോടെയുമാണ്‌ എന്നെ സ്വീകരിക്കുന്നത്. 

എനിക്ക് ജാതിയില്ല, മതമില്ല, വര്‍ണ്ണ വിവേചനമില്ല  രാഷ്ട്രീയം എന്നില്‍ ഒട്ടും തന്നെ ഇല്ല. രാഷ്ട്രീയ നേതാക്കളുടെ വീര ഘോര പ്രസംഗങ്ങള്‍ ഒരുപാടു  കേട്ടതാണ് മാറ്റത്തിന്‍റെ മുദ്രാവാക്യങ്ങളും വികസനത്തിന്‍റെ വീരഗാഥകളും ഈയടുത്തും ഞാന്‍ കേട്ടു ഇതൊക്കെയും എന്നെ പ്പോലെ അതല്ലെങ്കില്‍ മാഹി കോളേജിനെ പോലെ ആരുടെയോ മരണത്തിനു വേണ്ടിയുള്ള ഒരുക്കപാടുകളായിരിക്കാം.ഒരു പക്ഷെ എന്‍റെ ഈ കാഴ്ച്ചപാട് മരണം മുന്നില്‍ കാണുന്നവന്‍റെ  ദീന രോദനങ്ങളാവാം. അല്ലെങ്കില്‍ അന്ത്യശ്വാസത്തിന്‍റെ അവസാന വരികളാവാം .

9 comments:

  1. മയ്യഴിപ്പുഴയുടെ വിലാപങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തിലെടുക്കുന്നു.
    പക്ഷെ,പുഴയോര നടപ്പാതയെ വിമര്‍ശിക്കാനെനിക്ക് വയ്യ മുനീറെ..
    അവിടുത്തെ സായന്തനങ്ങളുടെ സൌന്ദര്യം വിവരണാതീതം..

    ReplyDelete
  2. നല്ല വിവരണം.....കണ്‍മുന്നില്‍ കാണുന്നപോലെ വ്യക്തം.....

    ReplyDelete
  3. മയ്യഴി പുഴയുടെ ദു:ഖം നിങ്ങള്‍ മാഹിക്കാരുടെ മാത്രം ദുഖമല്ല...എന്റെയും കൂടിയാണ്..കാരണം മാഹി പുഴയുടെ ഒരു കൈവരിയായ കനാല്‍ എന്റെ വീടിന്റെ മുന്‍പിലൂടെയാണ് ഒഴുകുന്നത്‌..നമ്മുടെ സര്‍ക്കാരുകള്‍ മയ്യഴി പുഴയിലെ മലിനീകരണം അതിന്റേതായ പ്രാധാന്യത്തോടെ എടുക്കുമെന്ന് പ്രത്യാശിക്കാം..മാഹി പുഴയുടെ ഒരു കൈവരിയായ കനാലിനെ കുറിച്ചുള്ള എന്റെ ഒരു സ്വപ്നം ഇവിടെ വായിക്കാം http://orudubayikkaran.blogspot.com/2011/05/blog-post_4005.html

    ReplyDelete
  4. ദുഖത്തിൽ പങ്കുചേരുന്നു...

    ReplyDelete
  5. എന്റെ കമന്റ്‌ എവിടെ പോയ്‌?

    ReplyDelete
  6. @ മെയ്‌ ഫ്ലവര്‍, നടപ്പാത തീര്‍ത്തും നയന മനോഹര കാഴ്ച തന്നെയാണ്. മയ്യഴി പുഴ ഈ നടപ്പാതയ്ക്കും, വികസനത്തിനും എതിരല്ല . വികസനത്തില്‍ നശിച്ചു പോകുന്ന ടാഗോര്‍ പാര്‍ക്കിനും പുഴയ്ക്കും ഇത്തിരി ജീവന്‍ കൊടുക്കുവാന്‍ കഴിഞ്ഞെങ്കില്‍.... അഭിപ്രായത്തിനു ഒരു പാടു നന്ദിയുണ്ട്.ഈ എളിയ അയല്‍ക്കാരന് തരുന്ന പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു
    @ വടക്കനച്ചായന്‍, ഈ മയ്യഴി പുഴയുടെ തീരങ്ങളില്‍ മുന്‍പ് ഒരുപാട് സമയങ്ങള്‍ ചിലവഴിച്ചത് കൊണ്ട് അതിന്‍റെ മനോഹര ചിത്രം ഇന്നും മനസ്സില്‍ ഉണ്ട് അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ക്ക് നല്ല നിറങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. അഭിപ്രായത്തിനു വളരെ നന്ദിയുണ്ട്
    @ പൊന്‍മലക്കാരന്‍, ദു:ഖത്തില്‍ പങ്കു ചേര്‍ന്നതിനു നന്ദി.
    @ ഒരു ദുബായിക്കാരന്‍, ഈ ബ്ലോഗിന് ദുബായിക്കാരന്‍റെ കമന്റ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എവിടെ പോയെന്നും ഈ പാവത്തിന് സത്യമായും അറിയില്ല. എന്തായാലും ഇവിടെ വന്നു കുറച്ചു സമയം ഈ മയ്യഴിക്കാരന്‍റെ ബ്ലോഗ് വായിച്ചതിനും, ഈ കമന്‍റിനും നന്ദി.

    ReplyDelete
  7. good one muneer, nicely written..keep it up

    ReplyDelete
  8. Good. Well said.
    We should do something.

    ReplyDelete
  9. @ ഒരു ദുബായിക്കാരന്‍ : കാണാതെ പോയ കമന്റ് കണ്ടു കിട്ടി കേട്ടോ ...സ്പാമില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഒരു സി ബി ഐ അന്വേഷണത്തിന് മുതിരുകയായിരുന്നു അപ്പോഴാണ്‌ സ്പാമില്‍ നിന്നും കിട്ടിയത്. ഇപ്പോള്‍ ആ കമന്റ് മുകളില്‍ അതിന്‍റെ സ്ഥാനത്ത് തന്നെ കിടപ്പുണ്ട്.
    @ ജേക്കബ് : എപ്പോഴും തരുന്ന ഈ പ്രോത്സാഹനത്തിനു വളരെ നന്ദി. @ സുനില്‍ കുമാര്‍ : അങ്ങിങ്ങ് കേള്‍ക്കുന്ന ചില ഒറ്റപെട്ട ശബ്ദങ്ങള്‍ ഒരുമിച്ച് ഒരു വലിയ ഇടിമുഴക്കം തന്നെ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു @ Anonymous : ഈ.. ഡബ്ലു ഡബ്ലു മനസ്സിലായില്ല മുട്ടന്‍ തെറിയോന്നുമല്ലല്ലോ ? ഇവിടം വരെ വന്നതിനു നന്ദിയുണ്ട്

    ReplyDelete

Related Posts Plugin for WordPress, Blogger...