പതിവുപോലെ ഞാന്‍ ആ പുഴയുടെ തീരത്ത് തണുത്ത കാറ്റും
കൊണ്ടിരിക്കുകയായിരുന്നു. നേരം ഇരുട്ടാറായി അപ്പുറത്തെ തീരത്തെ വീടുകളില്‍
മഞ്ഞ വെളിച്ചം പതിയെ തെളിഞ്ഞു വരുന്നുണ്ട്. പുഴയില്‍ മുന്‍പത്തേക്കാള്‍
ഒഴുക്ക് കൂടിയോ എന്ന് ഒരു സംശയം ഇടയ്ക്കിടെ ചീറി പോകുന്ന ബോട്ടുകളിലെക്കായി
പിന്നീട് എന്‍റെ ശ്രദ്ധ. പുഴയും കടന്നു കടലിലെ തിരമാലകളെ അറുത്തു
മുറിച്ചു കൊണ്ട് ഉയര്‍ന്നും താഴ്ന്നും പോകുന്ന ബോട്ടിന്‍റെ ശബ്ദം
അലിഞ്ഞലിഞ്ഞില്ലാതാകുന്നു. ദൂരെ ഒരു കറുത്ത പൊട്ടു കണക്കെ ബോട്ട് എന്‍റെ
ദൃഷ്ട്ടിയില്‍ നിന്നും മാഞ്ഞു. പുഴയുടെ ഒത്ത നടുവില്‍ ചെറിയ വള്ളത്തില്‍
അക്ഷമനായി വലയും വീശി ഇരിക്കുന്ന കറുത്ത് മെലിഞ്ഞ അയാള്‍ പുഴയിലേക്ക് തന്നെ
നോക്കി ഇരിപ്പാണ്. ഒരു പക്ഷെ അന്നത്തെ ദിവസത്തിനുള്ള ചെറു മീനുകള്‍ കിട്ടി
കാണില്ല അതായിരിക്കാം സന്ധ്യാ സമയത്തും ചുണ്ടില്‍ പുകയുന്ന ബീഡിയുമായി
അയാള്‍ വള്ളത്തിന്‍റെ ഒരു ഭാഗത്ത് ഇരിപ്പുറപ്പിക്കുന്നത്.
മയ്യഴി പുഴയുടെ
തീരങ്ങളില്‍ എന്നും കാണുന്ന കാഴ്ചകളില്‍ ചിലത് മാത്രം. മയ്യഴിയിലെ
കാഴ്ചകള്‍ എന്നും മനസ്സിനും ശരീരത്തിനും കുളിരണിയിക്കുന്നതാണ് സന്ധ്യാ
സമയങ്ങളില്‍ പുഴയോരത്ത് കാഴ്ചകള്‍ കാണാന്‍ പല ഭാഗങ്ങളില്‍ നിന്നും വന്ന്
ഒത്തു കൂടുന്നവര്‍.. പുലര്‍ നേരങ്ങളില്‍ അന്നം തേടി കൂടു വിട്ടു പറന്ന
കാക്കകളും സന്ധ്യാ സമയങ്ങളില്‍ പുഴയുടെ തീരത്ത് ഒത്തു കൂടാറുണ്ട്. ഇരുള്‍
പടരുമ്പോഴേക്കും കാക്കകള്‍ തങ്ങളുടെ കൂടുകളിലേക്ക് തിരിച്ചു
പറന്നിട്ടുണ്ടാവും. പിന്നീട് ആ മരങ്ങളില്‍ രാപാര്‍ക്കാന്‍ തൂവെള്ള നിറമുള്ള
കൊക്കുകള്‍ കല പില കൂട്ടുന്നുണ്ടാവും. പുഴയോരത്ത് നിന്നും മയ്യഴിയെ
കേരളവുമായി ബന്ധിപ്പിക്കുന്ന നീളന്‍ പാലം കാണാം നിരങ്ങി നീങ്ങുന്ന
വാഹനങ്ങളുടെ ശബ്ദവും ചെറിയ ശബ്ദത്തോടെ ഒഴുകുന്ന പുഴയും എന്‍റെ മനസ്സില്‍
ഏതോ പഴയ സിനിമാ ഗാനത്തെ ഓര്‍മിപ്പിച്ചു.
ഞായര്‍ ആഴ്ച ആയതു കൊണ്ടാവാം ഇന്ന് ഇവിടം നല്ല തിരക്കാണ് ..ഞാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും അല്‍പ്പം അകലെയായി മറ്റൊരു സീറ്റില്‍ രണ്ടു കൊച്ചു കുട്ടികള്‍ ഇരുന്ന് പരസ്പ്പരം ആകാശ കീറില്‍ അസ്തമയ സൂര്യനെ കാട്ടി " സൂര്യന്‍ അതാ കടലില്‍ മുങ്ങി കുളിക്കാന്‍ പോകുന്നു " എന്ന് പറയുന്നത് കേള്‍ക്കാം ...പണ്ട് ചെറു പ്രായത്തില്‍ എനിക്കും തോന്നാറുണ്ട് സൂര്യന്‍ മുങ്ങി കുളിക്കാന്‍ പോകുകയാണെന്ന്. ഞാന്‍ ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേറ്റ് നടന്നു ..തൊട്ടടുത്തു നിന്നും ഉച്ചത്തില്‍ കുപ്പി ഗ്ലാസ്സുകള്‍ കൂട്ടി അടിക്കുന്ന ശബ്ദം. അതിനിടയില്‍ ലഹരി നുണഞ്ഞ് മൂളി പാട്ട് പാടുന്ന ശബ്ദവും കൂടി ആയപ്പോള്‍ ഒരു ചെറു സംഗീത കച്ചേരി പോലെ തോന്നിപ്പിച്ചു. മയ്യഴി പുഴയുടെ തീരങ്ങളില്‍ സന്ധ്യാ സമയങ്ങളില്‍ കേള്‍ക്കുന്ന ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍.. ഓരം ചേര്‍ത്ത് നിര്‍ത്തിയിട്ട ബോട്ടുകള്‍ തമ്മില്‍ ഉരഞ്ഞ് വരുന്ന ശബ്ദം ഗായക സംഘത്തിന് താളം നല്‍കുന്നത് പോലെ തോന്നിപ്പിച്ചു.
ഏതാണ്ട് ആകാശം
വെളുപ്പ് നിറത്തില്‍ നിന്നും ചുവപ്പ് കലര്‍ന്ന കറുപ്പ് നിറമായിരിക്കുന്നു.
കാര്‍മേഘങ്ങള്‍ ആരുടെയോ വിളി കേട്ട് പോകുന്നത് പോലെ തിരക്ക് പിടിച്ചു
നീങ്ങുകയാണ് ..അവയില്‍ നിന്നും അല്‍പ്പം മഴയായി താഴേക്ക് പതിച്ചെങ്കിലോ
എന്ന് ഞാന്‍ ആശിച്ചു..കാരണം അന്തരീക്ഷത്തിലെ ചൂട് അത്രയും കൂടുതല്‍
ആയിരുന്നു. കടലില്‍ അങ്ങ് ദൂരെ മിന്നാ മിന്നു കണക്കെ വെളിച്ചം കാണാം ഒരു
പക്ഷെ അന്നം തേടി കടലിലേക്ക് പോയവരുടെ ബോട്ടിലെ വെളിച്ചം ആയിരിക്കാം. ആകാശം
ഇപ്പോള്‍ ഏതാണ്ട് ഇരുണ്ടു തുടങ്ങി. വിളക്കുകാലില്‍ തൂങ്ങി കിടക്കുന്ന
ഉരുണ്ട ഗ്ലോബില്‍ നിന്നും തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു.
പ്രകാശത്തിന്‍റെ പ്രതിബിംബം കൊണ്ട് മയ്യഴി പുഴ വെട്ടി തിളങ്ങുന്നത് പോലെ
തോന്നി. പല ഭാഗങ്ങളില്‍ നിന്നും നിര നിരയായി കാണുന്ന പ്രകാശത്തിന്‍റെ
പ്രതിബിംബം മയ്യഴി പുഴയെ മുല്ല മാല അണിഞ്ഞ സുന്ദരിയെ പോലെ
തോന്നിച്ചു..
അപ്പോഴേക്കും പുഴയിലെ ഓളങ്ങള്‍ക്ക് പോലും ഒരു സുന്ദരിയുടെ നാണം
തോന്നിപ്പിക്കുമാറ് ഒഴുക്കിന് മാറ്റം വന്നിരുന്നു. ആകാശത്ത് നിന്നും
തൂവെള്ള നിറത്തില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍റെ
പ്രതിബിംബം മുല്ല മാലയണിഞ്ഞ മയ്യഴി പുഴയ്ക്ക് തിലകം ചാര്‍ത്തിയത് പോലെ.
നേരം ശരിക്കും ഇരുട്ടി തുടങ്ങി. മരങ്ങളില്‍ തമ്പടിച്ച കാക്കള്‍ എല്ലാം
തന്നെ കൂടുകളിലേക്ക് ചേക്കേറിയെന്ന് തോന്നുന്നു. കല പില ശബ്ദങ്ങള്‍ ഇല്ല.
ഒത്തു കൂടിയവര്‍ പതിയെ കുറഞ്ഞു കൊണ്ടിരിക്കുന്നു പുഴയുടെ അപ്പുറത്തെ കരയിലെ
വീടുകളില്‍ നിന്നും വീശുന്ന വെളിച്ചത്തിന്‍റെ പ്രതിബിംബം പുഴയ്ക്ക് ഒരു
മഞ്ഞ അരന്ജാണ്‍ അണിയിച്ചിരിക്കുന്നു. ഏതാണ്ട് പുഴയുടെ തീരം
വിജനമായിരിക്കുന്നു. ലഹരിയില്‍ പൊതിഞ്ഞ ഗാന വരികള്‍ കേള്‍ക്കുന്നില്ല ആകെ
കൂടി നിശബ്ധത. കുണുങ്ങി ചിരിക്കുന്ന സുന്ദരിയെ പോലെ ഓളങ്ങള്‍ പുഴയില്‍
തീര്‍ക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.
ഉറക്കം ഇല്ലാതെ മറ്റൊരു പ്രഭാതത്തില്‍ തന്നെ കാണാന്‍ എത്തുന്നവരെ വരവേറ്റാനായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന മയ്യഴി പുഴയോട് വിടപറഞ്ഞ് ഞാനും തിരിച്ചു നടന്നു. വീണ്ടും നിന്‍റെ തീരത്ത് വരാം എന്ന വാക്കുമായി......
This comment has been removed by the author.
ReplyDeleteനന്നായിരിക്കുന്നു..ഒറ്റക്ക് ആ തീരത്ത് പോയിരിക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഇപ്പൊ പോയതുപോലെ ഒരു തോന്നല്‍..ദിവസവും എന്തെങ്കിലുമൊക്കെ എഴുതൂ...വായനക്കാര്‍ക്ക് ക്ഷാമം ഉണ്ടാവില്ല..ഒരിക്കലും..
ReplyDelete