ഇത്തവണ അവധി കഴിഞ്ഞ് തിരികെ സൌദിയിൽ വരുന്നതിനു ഏതാനും ദിവസം മുൻപേ ടിവി തുറന്ന് ഏത് മലയാളം ചാനൽ നോക്കിയാലും നിതാഖതും, മലയാളികളുടെ പാലായനവും, എന്ന് വേണ്ട ഒരു മാതിരി മനുഷ്യനെ ബേജാറാക്കുന്ന പരിപാടികൾ
സ്ക്രീനിൽ മാറിയും മറിഞ്ഞും കളിക്കുന്നു ......വീട്ടിലിരുന്ന് കെട്ടിയോളും
കുട്ടിയോളുമായി ടി വി കണ്ടിരിക്കുമ്പോൾ ..അതാ വരുന്നു കെട്ടിയോളുടെ ചോദ്യം
" ഹല്ല ഇക്കാ അതാരാ ഈ നിതാഖത് ? "
കുട്ടികൾ ആണെങ്കിൽ കണ്ണും മിഴിച് എന്റെ മറുപടിയും കാത്തിരിക്കുന്നു ..അവരുടെ കണ്ണുകളിലെ നോട്ടം കണ്ടാൽ അറിയാം ഏതോ ഭീകര ജീവിയെ പറ്റി കേൾക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ...
ഞമ്മള് ഈ നിതാഖത് സൌദിയിൽ നിന്നും എത്ര കേട്ടതാ ..പക്ഷെ ഇനി ഇപ്പം കെട്ടിയോളോട് എങ്ങിനെ ഇതൊന്നു വിശദീകരിച്ച് കൊടുക്കും ...ആകാംഷയും ആവലാതിയും കെട്ടിയോളുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടി കിടക്കുന്നു പെയ്യാൻ പോകുന്ന മഴത്തുള്ളികൾ ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു " ഈ നിതാഖത് നീ വിചാരിക്കുന്ന പോലെ ഭീകര ജീവിയോന്നും അല്ല " പറയേണ്ട താമസം അതാ വരുന്നു അടുത്ത ചോദ്യം " ഭീകര ജീവി അല്ലെങ്കിൽ പിന്നെ എന്തിനാ ഈ പാവങ്ങൾ പെട്ടിയും കിടക്കയുമായി വീമാനം കേറി വരുന്നേ ? "
എങ്ങിനെ ചൊദിക്കാാതിരിക്കും ദേണ്ടെ കാണിക്കുന്നു ടിവിയിൽ തിരോന്തരം ബീമാനതാവളം ..അല്ലേലും ഈ ടി വി ക്കാർ ഇങ്ങിനെയാ പണ്ടെങ്ങോ പിടിച്ച ബീടിയോ അങ്ങ് ഇടും. എയർ ഇന്ത്യ എക്സ്പ്രെസ്സിൽ കുറഞ്ഞ മണിക്കൂറിൽ എത്തേണ്ട ബീമാനം ദിവസങ്ങള് എയർപോർട്ടിൽ കാത്തിരുന്ന് ക്ഷീണിച്ചു വരുന്ന പണ്ടെങ്ങോ ഷൂട്ട് ചെയ്ത് വെച്ചത്. ...ഈ ടി വി ക്കാരുടെ ഒരു കാര്യം !
കോട്ടിട്ട ടി വി ക്കാരനും, കോട്ടിടാത്ത താടിക്കാരനും, വെള്ള കുപ്പായമിട്ട മീശക്കാരനും എല്ലാവരും കൂടി തലങ്ങും വിലങ്ങും ചർച്ചിക്കുന്നു " പ്രവാസികൾ സുരക്ഷിതരാണ് " ... " വേണമെങ്കിൽ അവരെ ബീമാനത്തിൽ കയറ്റി കൊണ്ട് വരും "
ഇതൊക്കെ കേട്ടാൽ ..കേട്ടിയോളല്ല സാക്ഷാൽ ഈ നിതാഖത്തിനെ അറിയുന്ന ഞാൻ വരെ പേടിച്ചു പോകും.
" ഇക്കാ ഇങ്ങള് ശരിക്കും പറ എന്ത് കുന്ത്രാണ്ടം ആണ് ഈ നിതാഖത്ത് ?" അവളുടെ ആവലാതി വക വെക്കാതിരിക്കാൻ പറ്റില്ല ...വെറുതെ അല്ല ബേജാറാവുനനത് മറ്റന്നാളത്തെ ബീമാനം കയറി സൌദിയിൽ പോകേണ്ടവൻ ആണ് ഈ ഞാൻ...
" നീ ബേജാറാവാതിരി ഈ നിതാഖത്ത് എന്ന് വെച്ചാൽ അവിടത്തെ ഒരു നിയമത്തിന്റെ പേരാ " കയ്യിലുള്ള റിമോട്ട് തലങ്ങും വിലങ്ങും അമർത്തി ചാനൽ മാറ്റി. ദേണ്ടെ വീണ്ടും അതെ ചർച്ച മറ്റൊരു ചാനലിൽ " ഫൈസൽ കേൾക്കാമോ ...എങ്കിൽ പറയൂ എത്ര പേരെ പിടിച്ചു ? എത്ര പേരെ അകത്തിട്ടു ? " വീണ്ടും കെട്ടിയോളുടെ നോട്ടം എന്റെ നേർക്കായി.
അതാ അപ്പുറത്ത് നിന്നും ഫൈസൽ " ഇവിടെ എല്ലാവരും ഭീതിയിലാണ് ..പേടി കാരണം ആരും തന്നെ പുറത്തിറങ്ങുന്നില്ല ..അടുത്ത കടയിലെ ഉമ്മർക്ക പറഞ്ഞു ഇന്ന് രാവിലെ രണ്ടു പേരെ ആരോ പിടിച്ചു കൊണ്ട് പോയി എന്ന് പക്ഷെ പിടിച്ചു കൊണ്ട് പോയത് രണ്ടു ദിവസം ആയി നിതാഖത് പേടി കാരണം ജോലിക്ക് പോകാത്തതിനാൽ കമ്പനി ക്കാർ കൊണ്ട് പോയതാണെന്നും പറഞ്ഞു കേൾക്കുന്നു "
പെട്ടെന്ന് തന്നെ ടി വി ഓഫാക്കി ഇനി അധിക സമയം വെച്ചാൽ പിന്നെ ഈ ഉള്ളവൻ അടക്കം പനി പിടിച്ചു കിടക്കും
കോഴിക്കോട് നിന്നും വിമാനം കയറിയപ്പോൾ തന്നെ മനസ്സിൽ ഒരായിരം സംശയം ...ഇനി എന്റെ കൂട്ടുകാര്, പിന്നെ തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന റസാക്ക് ഭായി ഇവരെ ആരെ എങ്കിലും .............? ഹോ ഓർക്കാനേ പറ്റുന്നില്ല. ഇനി ഇപ്പം ഞാൻ സൌദിയിൽ ഇറങ്ങിയാൽ തോക്കും ചൂണ്ടി എന്റെ പിന്നാലെ ഈ നിതാഖത്തിന്റെ ആൽക്കാരെങ്ങാനും .....? പടച്ചോനെ ........മനസ്സില് കൂടി ഒരു തീ അങ്ങ് പാളി ...
ദമ്മാമിൽ ഇറങ്ങുമ്പോൾ ഞാൻ ചുറ്റിലും നോക്കി വല്ലവനും എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ...അല്പ്പം ആശ്വാസം ടി വി യിൽ കേട്ട വാക്കുകൾ തന്നെ ആണ് - ഫ്രീ വിസക്കാരെ ആണ് ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്നത് എന്ന് " ഞാൻ ഫ്രീ വിസ ക്കാരാൻ അല്ലല്ലോ ....
എന്നെ കൊണ്ട് പോകാനുള്ള വണ്ടിക്കായി കാത്തിരിക്കുമ്പോൾ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു . ഒറ്റ നോട്ടത്തിൽ അറിയാം കക്ഷി ആദ്യമായി വരുന്നതാണെന്ന് " ഇങ്ങള് മലയാളിയാ ?" എന്നോട് പതുക്കെ ചോദിച്ചു " അതെ ".... " ഇവിടെ നിതാഖത് പിടിക്കും എന്നൊക്കെ കേട്ടല്ലോ അത് ശരിയാണോ ?" അവന്റെ കണ്ണുകളിൽ ആകെ കൂടി ഒരു തരം ഭയപ്പാടു കാണാം " എന്ന് ഞാനും കേട്ടു ...നീ ഫ്രീ വിസക്കാരൻ ആണോ ? കുറച്ചു നേരം എന്തോ ആലോചിച്ച് പറഞ്ഞു " അല്ല ഞാൻ കാശ് കൊടുത്തു വാങ്ങിയതാ " അപ്പോഴേക്കും എന്റെ വണ്ടി വന്നു. നടന്നു നീങ്ങുമ്പോൾ ഞാൻ ഒന്ന് കൂടി ആ ചെറുപ്പക്കാരനെ തിരിഞ്ഞു നോക്കി പാവം രണ്ടു കയ്യും താടിക്ക് വെച്ച് നിതാഖത്തിനെ പേടിച്ചിരിക്കുകയാണ്.
എതാണ്ട് ഖോബാർ എത്താനാവുമ്പോഴേക്കും റോഡിൽ സാദാ സമയം കാണാറുള്ള ബംഗാളികളെ കാണാൻ ഇല്ല ഏതാണ്ട് തിരക്കുണ്ടാവാറുള്ള റോഡ് വിജനം ...ഇത് സംഭവം ടി വി ക്കാർ പറഞ്ഞത് പോലെ തന്നെ.
ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്ന മലയാളിയോട് കാര്യം തിരക്കി " ഇങ്ങക്കുണ്ടാപ്പാ കാറ്റ് ഇബട ഒരു പ്രശ്നവും ഇല്ല. എല്ലാം ഞമ്മള മലയാളീസിന്റെ പണിയാ. ടി വി യിൽ ന്വൂസ് കാണുമ്പോഴേക്കും പാവം ബംഗാളികളെ വരെ പേടിപ്പിച്ചു കളഞ്ഞു. ഇബട ഇഖാമ ഇല്ലാത്തവരെയും, ഇഖാമയിൽഉള്ള പണിയല്ലാതെ ബേറെ പണി എടുക്കുനവരെയും പണ്ടും പിടിക്കുന്നുണ്ട് ഇപ്പളും പിടിക്കുന്നുണ്ട് അല്ലാതെ ഇത് ഇന്നലെ തോടങ്ങിയതല്ല "
വാൽകഷ്ണം : നേതാക്കൾ കൂട്ടത്തോടെ സൌദിയിലേക്ക് ..പ്രവാസികൾക്ക് ഇനി ധൈര്യത്തോടെ പുതച്ചു കിടക്കാം